Categories
poetry

ദൈവമെ കൈ തൊഴാം കേള്‍ക്കുമാറാകണം

daivame kaithozham kelkkumaarakanam
paavamamenne nee kaakkumaarakanam
ദൈവമെ കൈ തൊഴാം കേള്‍ക്കുമാറാകണം
പാവമാമെന്നെ നീ കാക്കുമാറാകണം

ennullil bhakthiyundaakumaaraakenam
ninne njanennume kaanumaaraakenam
എന്നുള്ളില്‍ ഭക്തിയുണ്ടാകുമാറാകണം
നിന്നെ ഞാനെന്നുമെ കാണുമാറാകണം

nervazhikkenne nee kondu poyeedanam
nervarum sankadam bhasmamaayeedanam
നേര്‍വഴിക്കെന്നെ നീ കൊണ്ടുപോയീടേണം
നേര്‍വരും സങ്കടം ഭസ്മമാക്കീടേണം

dushtasamsargam varaatheyaayeedanam
sishtaraayullavar thozharaayeedanam
ദുഷ്ട സംസര്‍ഗം വരാതെയായീടേണം
ശിഷ്ടരായുള്ളവര്‍ തോഴരായീടേണം

nallakaaryangalil premamundaakkanam
nalla vaakkothuvaan thraaniyundaakkanam
നല്ലകാര്യങ്ങളില്‍ പ്രേമമുണ്ടാകേണം
നല്ലവാക്കോതുവാന്‍ ത്രാണിയുണ്ടാകേണം

krithyangal cheyyuvaan sradhayundaakkanam
sathyam paranjeedaan shakthiyundaakkanam
കൃത്യങ്ങള്‍ ചെയ്യുവാന്‍ ശ്രദ്ധയുണ്ടാകേണം
സത്യം പറഞ്ഞീടുവാന്‍ ശക്തിയുണ്ടാകണം

daivame kaithozham kelkkumaarakanam
paavamamenne nee kaakkumaarakanam..
ദൈവമെ കൈ തൊഴാം കേള്‍ക്കുമാറാകണം
പാവമാമെന്നെ നീ കാക്കുമാറാകണം

-by Pandalam Kerala Varma Raja, 1963