Categories
poetry

നമഃശിവായ സന്ധ്യാനാമം

traditional evening prayer of Lord Shiva – in Malayalam & English text

നമഃശിവായ സന്ധ്യാനാമം Namah Shivaya sandhya namam – evening prayers (eng / mal text)

നമഃശിവായയാദിയായൊരക്ഷരങ്ങൾ കൊണ്ടു ഞാൻ
ചുരുക്കി നല്ല കീർത്തനങ്ങൾ ചൊല്ലുവാൻ ഗണേശനും
മനസ്സിൽ വന്നുദിപ്പതിന്നനുഗ്രഹിക്ക വാണിയും
നമഃശിവായ പാർവ്വതീശ പാപനാശനാ ഹരേ..!

Namah shivaaya aadiyaayayoraksharangal kondu njaan
Churukki nalla keerthanangal cholluvaan ganeshanum
Manassil Vannudippathin anugrahikka vaaniyum
Namah shivaaya paarvatheesha paapanaashanaa hare!

മനുഷ്യനായി മണ്ണിൽ വന്നു ഞാൻ പിറന്ന കാരണം
മനഃപ്രസാദമില്ലെനിക്കു വ്യാധികൊണ്ടൊരിക്കലും
മുഴുത്തുവന്ന വ്യാധി വേരറുത്തു ശാന്തി നൽകുവാൻ
നമഃ ശിവായ പാർവ്വതീശ പാപനാശനാ ഹരേ..!

Manushyanaayi mannil vannu njaan piranna kaaranam
Manah prasaadamillenikku vyaadhikondorikkalum
muzhuthu vanna vyaadhi verarruthhu shanthi nalkuvaan
Namah shivaaya paarvatheesha paapanaashanaa hare!

ശിവായനാമമോതുവാനെനിക്കനുഗ്രഹിക്കണം
ശിവാ കൃപാ കടാക്ഷമറ്റെനിക്കുമില്ലൊരാശ്രയം
ശിവായ ശംഭുവിൻ പദാരവിന്ദമോടു ചേർക്കണം
നമഃ ശിവായ പാർവ്വതീശ പാപനാശനാ ഹരേ

Shivaaya naamamothuvaan enikka anugrahikkanam
shivaa kripaa kataakshamatte enikkumilloraashrayam
shivaaya shambhuvin padaaravindamodu cherkkanam
Namah shivaaya paarvatheesha paapanaashanaa hare!

വലിയ മാമല മകളെ വാമഭാഗേ വെച്ചതും
വഴിവോടു പകുത്തു പാതി ദേഹവും കൊടുത്തതും
വടിവോടങ്ങു ഗംഗ ചന്ദ്രമൗലിയിൽ ധരിച്ചതും
നമഃ ശിവായ പാർവ്വതീശ പാപനാശനാ ഹരേ.!

Valiya maamala makale vaamabhaage vechathum
vazhivodu pakuthhu paathi dehavum koduthhathum
vadivodangu ganga chandra mouliyil dharichathum
Namah shivaaya paarvatheesha paapanaashanaa hare!

യമൻ വരുന്ന നേരമങ്ങെനിക്കു പേടി പോക്കുവാൻ
എരിഞ്ഞ കണ്ണിലഗ്നിയോടെ യമനെ ഒന്നു നോക്കണം
ഇണങ്ങി നിന്ന ദേഹി ദേഹമോടു വേർപെടുമ്പോഴും
നമഃ ശിവായ പാർവ്വതീശ പാപനാശനാ ഹരേ..!!

Yaman varunna neram angenikk pedi poguvaan
erinnja kannil agniyode yamane onnu nokkanam
inangi ninna dehi dehamodu verpedumbozhum
Namah shivaaya paarvatheesha paapanaashanaa hare!